Media Lab Inauguration

July 29, 2021

*മീഡിയ ലാബ് ഉത്ഘാടനം* ഡോ പൽപ്പു ആർട്സ് & സയൻസ് കോളജിന് ഇത് അഭിമാന നിമിഷം മാധ്യമ പരിശീലനം കൂടതൽ ക്രിയാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ ഡോ. പൽപ്പു ആർട്സ് & സയൻസ് കോളേജിലെ മാധ്യമ വിഭാഗത്തിന്റെ കീഴിൽ പുതിയ മീഡിയ ലാബ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു. കോളേജിൽ നടന്ന ലളിതമായ ചടങ്ങിൽ മീഡിയ ലാബിന്റെ ഉത്‌ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകയും മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയർ സബ് എഡിറ്ററുമായ ശ്രീമതി ശ്രീജ ശ്യാമം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ജി. ജയസേനൻ, മാനേജർ അഖിൽ സതീഷ് , സെക്രട്ടറി ജെ. വിജയൻ, മാധ്യമ വിഭാഗം തലവൻ ശ്രീ റാം കെ ദാസ്, മാധ്യമ അധ്യാപകൻ ഷീൻ പി ജെ, മാധ്യമ അധ്യാപിക അമിത ആർ നായർ എന്നിവർ സംസാരിച്ചു. ഫോട്ടോ ഗ്രാഫി വിഡിയോ ഗ്രാഫി, എഡിറ്റിംഗ്, സൗണ്ട് റെക്കോർഡിങ് എന്നിവ പ്രായോഗികമായി പഠിക്കുന്നതിനുള്ള സൗകര്യമാണ് ഇത് വഴി ഈ കോളജിലെ മാധ്യമ വിദ്യാർത്ഥികൾക്ക് കൈവന്നിരിക്കുന്നത്. പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടായിരുന്നു ചടങ്ങുകൾ നടത്തിയത്..


.